Tuesday, March 14, 2023
Sunday, September 25, 2022
Monday, October 21, 2013
TOP STORIES TODAY
Oct 21, 2013
റാലിയുടെ ചിത്രമെടുക്കാന്‍ പാര്‍ട്ടിതന്നെ 12 പേരെ നിയോഗിച്ചിട്ടുണ്ട്. ഇവരെടുക്കുന്ന വിഡീയോയും ചിത്രങ്ങളും പാര്‍ട്ടിതന്നെ മാധ്യമങ്ങള്‍ക്ക് നല്‍കും. മോദിയുടെ ചിത്രം വേദിയില്‍ പ്രദര്‍ശിപ്പിക്കാന്‍ 30 അടിയുടെ സ്ക്രീനും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.
മോദിയുടെ പ്രധാന എതിരാളിയും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ തട്ടകത്തില്‍ റാലി വന്സംഭവമാക്കാനുള്ള നീക്കമാണ് പാര്‍ട്ടി നടത്തുന്നത്. മറ്റുറാലികളില് ചെങ്കോട്ടയുടെ ചിത്രമാണ് സ്റ്റേജിന്റെ പശ്ചാത്തലമായി ഒരുക്കിയിരുന്നതെങ്കില്‍, ഇക്കുറി കൂറ്റന്‍ എല്‍.ഇ.ഡി. സ്ക്രീനില്‍ മോദിയുടെ ചിത്രമാണ് വേദിയില്‍ ശ്രദ്ധയാകര്‍ഷിക്കുക. മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദിയാണ് ബിഹാറില്‍ ബി.ജെ.പി. റാലിയുടെ മുഖ്യസംഘാടകന്‍.
Sunday, October 20, 2013
* വയലാര്‍ രവിയുടെ നേതൃത്വത്തില്‍ ഗ്രൂപ്പ് യോഗം
ശനിയാഴ്ച എറണാകുളത്ത് സംസ്ഥാന തലത്തിലെ ഗ്രൂപ്പ് നേതാക്കളുടെ യോഗത്തിന് പിന്നാലെ ഞായറാഴ്ച കോഴിക്കോട്ടും ഗ്രൂപ്പ് യോഗം ചേര്‍ന്നു. രണ്ടിടത്തും വയലാര്‍ രവിയുടെ സാന്നിധ്യത്തിലായിരുന്നു യോഗം.
ഞായറാഴ്ച സര്‍ക്കാര്‍ അതിഥിമന്ദിരത്തില്‍ നടന്ന ജില്ലയിലെ നേതാക്കളുടെ യോഗത്തില്‍ പങ്കെടുക്കാനായി മാത്രമാണ് വയലാര്‍ രവി കോഴിക്കോട്ടെത്തിയത്. രണ്ടുമണിക്കൂറിലേറെ നേരം അദ്ദേഹം പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തി. യോഗത്തില്‍ പ്രവര്‍ത്തകര്‍ ഭരണതലത്തിലും പാര്‍ട്ടി തലത്തിലും അവഗണിക്കപ്പെടുന്നതിനെക്കുറിച്ചുള്ള പരാതികളുടെ കെട്ടഴിച്ചു. വരാന്‍പോവുന്ന പുനഃസംഘടനയില്‍ എ, ഐ വിഭാഗങ്ങള്‍ സ്ഥാനങ്ങള്‍ പങ്കിട്ടെടുക്കുന്നത് തടയണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പുനഃസംഘടനയില്‍ പരിഗണിക്കപ്പെട്ടില്ലെങ്കില്‍ ഹൈക്കമാന്റിനെ പ്രശ്നങ്ങള്‍ ധരിപ്പിക്കുമെന്ന് രവി യോഗത്തില്‍ പറഞ്ഞു. അധികകാലം അവഗണന തുടര്‍ന്നാല്‍ ഭരണത്തിന്റെ കാര്യം നോക്കാതെതന്നെ പ്രതികരിക്കേണ്ടിവരും. സംസ്ഥാനസര്‍ക്കാറിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബര്‍ 31-നുള്ളില്‍ ജില്ലാതലത്തിലും ബ്ലോക്ക് തലത്തിലും പ്രവര്‍ത്തകരുടെ യോഗം ചേരാനാണ് നാലാം ഗ്രൂപ്പിന്റെ തീരുമാനം. തത്കാലം ഭരണത്തിനെതിരെ പരസ്യപ്രതികരണങ്ങള്‍ വേണ്ടെന്ന് ധാരണയായെങ്കിലും പുനഃസംഘടനയില്‍ പരിഗണന കിട്ടുന്നില്ലെങ്കില്‍ ഗ്രൂപ്പ് എന്നനിലയില്‍ പരസ്യമായി രംഗത്തുവരാനാണ് ധാരണ. തത്കാലം മറ്റ് രണ്ട് ഗ്രൂപ്പുകളോടും ചേര്‍ന്നുനില്‍ക്കില്ല. നേരത്തേ വിശാല ഐ വിഭാഗവുമായി സഹകരിച്ചെങ്കിലും അവര്‍ തഴഞ്ഞതിലുള്ള പ്രതിഷേധവും ഗ്രൂപ്പിനുണ്ട്. കോഴിക്കോട്ട് നടന്ന യോഗത്തില്‍ ഡി.സി.സി. ജനറല്‍ സെക്രട്ടറി റഫീഖ് അഹമ്മദ്, ബേപ്പൂര്‍ രാധാകൃഷ്ണന്, പി. ലോഹിതാക്ഷന്, സേതു ബേപ്പൂര്‍, പി.കെ. മുരളീധരന്, അസൈന്‍കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
പുനഃസംഘടനാ ചര്‍ച്ചകളൊന്നും തുടങ്ങിയിട്ടില്ലെന്ന് നേരത്തേ വയലാര്‍ രവി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വീതംവെപ്പ് രീതി തുടരുന്നത് പാര്‍ട്ടിക്ക് ദോഷകരമാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ ഭരണത്തെപ്പറ്റി ആക്ഷേപങ്ങളൊന്നുമില്ല. സര്‍ക്കാറിന്റെ ഭരണനേട്ടങ്ങള്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഗുണംചെയ്യുമെന്നും അദ്ദേഹം പറ
Subscribe to:
Posts (Atom)

